2021, മേയ് 24, തിങ്കളാഴ്‌ച


 

തുടങ്ങണം ശക്തമായി നമ്മളിൽ നിന്ന് തന്നെ

                  

      മലപ്പുറത്ത് ഇന്ന് ഏറ്റവും കൂടിയ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  ആണ് . കൂട്ടുകുടുംബങ്ങളിൽ രോഗവ്യാപന തീവ്രതയും കൂടുന്നു ; ഇതിന് കാരണം കോവിഡ് എന്ന പകർച്ചവ്യാധിയെ കുറിച്ചുള്ള അറിവില്ലായ്മയാണ് . മറ്റുള്ള ജില്ലകൾ എല്ലാം ട്രിപ്പിൾ lockdown ൽ നിന്ന് സാധാരണ lockdown ലേക്ക് മാറിയിട്ടും കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം ആവുന്നതല്ലാതെ മാറ്റം ഒന്നും ഇല്ല.ഇതിനുള്ള കാരണം സർക്കാർ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾ ഉൾക്കൊള്ളാതെ അലക്ഷ്യമായി എന്തും വരട്ടെ എന്നുവിചാരിച്ചുകൊണ്ടുള്ള കൂട്ടം കൂടലും യാത്രകളും ,വീട്ടിൽ ഇരിക്കാനുള്ള വിരസതയും ആണ്. മലപ്പുറത്ത് കാര്യങ്ങൾ ഭേദപ്പെടണമെങ്കിൽ ഇനിയും കടുത്ത നിയന്ത്രണങ്ങൾ കൂടിയേ തീരു. ഇതിനായ് പൊലീസ് സുരക്ഷാ ഉൾ ഏരിയകളിലേക്കു എത്തണം . ഈ നിയന്ത്രണങ്ങളിൽ കഷ്ടപ്പെടുന്നത് നാളെയെങ്കിലും കോവിഡ് ഭേദമായി ജോലിക്ക് പോവണം എന്നുദ്ദേശിക്കുന്ന സാധാരണ ജനങ്ങൾ ആണ് . മിക്ക ഗ്രാമ പ്രദേശങ്ങളിലും കൂലിപ്പണിക്ക് പോകുന്ന അന്നന്നത്തെ അന്നത്തിന് വഴിതേടുന്നവരെ കോവിഡ് വളരെ അധികം ബുദ്ധിമുട്ട് ആക്കുന്ന സാഹചര്യം മറികടക്കണമെങ്കിൽ അലക്ഷ്യമായി പുറത്തിറങ്ങുന്നവരെ പൂട്ടിയെ മതിയാവൂ .യുവ തലമുറ പുറത്തിറങ്ങി രോഗി ആയിമാറുമ്പോൾ പ്രതിരോധ ശേഷി നഷ്ട്ടപെട്ട ,രക്ത സമ്മർദ്ദം കൂടിയ ,പ്രമേഹ രോഗിയായ ,മറ്റുരോഗത്തിനു ചികത്സ തേടുന്ന കുടുംബ അംഗങ്ങൾ ഇതിൽ നിന്നും രക്ഷപെടാനാവാത്ത രീതിയിലേക്ക് എത്തപ്പെടും . ഇന്ന് ഒന്ന് അടങ്ങി വീട്ടിൽ ഒതുങ്ങി ഇരിക്കാൻ മനസ്സ് കാണിച്ചാൽ നാളെ നമ്മളും ,നമ്മുടെ കുടുംബവും ,സമൂഹവും കോവിഡ് എന്ന മഹാമാരിയിൽ നിന്നും രക്ഷപെടും . പൊലീസിനെ പറ്റിക്കുമ്പോൾ ഇരയാവുന്നത് ഞാനും ,നീയും ,നമ്മുടെ കുടുംബവും സമൂഹവും ആണെന്ന തിരിച്ചറിവ്, അതിൽ നിന്നും തുടങ്ങട്ടെ നമ്മുടെ വീടിൻ്റെ ,നാടിൻറെ ,സമൂഹത്തിൻ്റെ സുരക്ഷ .നമ്മൾ ഓരോരുത്തരും സമൂഹത്തോട് കടപ്പെട്ടവരാണ് . മലപ്പുറം ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ളതും മറ്റുള്ള ജില്ലകളെ അപേക്ഷിച്ച്‌ പരസ്‌പര സഹകരണം കൂടുതലുള്ളതും ആയ ജില്ലയാണ് .ആനിലയ്ക്ക് ഇവിടെ ജാഗ്രത പാളിയാൽ സ്ഥിതി രൂക്ഷമായിരിക്കും . സാംക്രമിക രോഗങ്ങളോട് കിടപിടിക്കാതെ പ്രതിരോധ മാർഗ്ഗത്താൽ അവയെ തുരത്താൻ ശ്രമിക്കുക . നിങ്ങൾ ഒന്ന് ചിന്തിക്കൂ ....നമ്മൾ എത്ര നാളായി നമ്മുടെ പ്രിയപെട്ടവരെ മുഖം മറയ്ക്കാതെ കണ്ടിട്ട് ,സംസാരിച്ചിട്ട്,ഈ ഇടവേളയിൽ എത്ര പ്രിയപ്പെട്ടവർക്ക് അവരുടെ പ്രിയപ്പെട്ടവരുടെ വിയോഗം ഉണ്ടായി ഈ വേളയിൽ അതുകൊണ്ട് .....നമ്മൾ കരുതുക . കരുതൽ ദൃഢനിശ്ചയം ആയി എടുക്കൂ ...ഈ രണ്ടാം തരംഗത്തിൽ നിന്ന് തന്നെ കോവിഡ് ,ബ്ലാക്ക് ഫംഗസ് ,വൈറ്റ് ഫംഗസ് എന്നിവയെ ഉന്മൂലനം ചെയ്യാൻ ഒരുമിച്ച് മുന്നേറണം നാം . മൂന്നാം തരംഗം അല്ല മുന്നോട്ടുള്ള ജീവിതം ആവണം മുന്നിൽ കാണേണ്ടത് . സർക്കാർ ,പൊലീസ് ,ആരോഗ്യപ്രവർത്തകർ ഇവർക്കൊക്കെ ആഗ്രഹങ്ങളും ,കുടുംബങ്ങൾ ഒരുമിച്ച് ജീവിക്കാനുള്ള ആശയും ഉണ്ട് ഇതെല്ലം സാധ്യമാക്കേണ്ടത് നമ്മളാണ് . 
                                                                                  രമ്യ 

2021, ജനുവരി 8, വെള്ളിയാഴ്‌ച

ആരോടും പറഞ്ഞു പഠിപ്പിക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഞാനും എന്റെ മനസ്സും ചർച്ച നടത്തിയതിന്റെ ഒടുവിലത്തെ result.

ഓരോ എഴുത്തുകളും പുറം ലോകം കാണുന്നത്  വ്യസനങ്ങളുടെ ഉച്ഛസ്ഥായിയിൽ നിന്നാകാം?.. എന്തേ എനിക്കിത്ര സങ്കടം എന്നല്ലേ? അതെ ജീവിച്ച് വന്ന വഴി അത്തരത്തിലുള്ളതാണ്. മറ്റുള്ളവരുടെ സങ്കടങ്ങൾ കണ്ട് സന്തോഷങ്ങളിൽ പങ്ക് കൊണ്ട് അങ്ങനെ. ഇപ്പോ ഞാനുള്ളത്  വേറിട്ടൊരു living space ൽ ആണ്. എനിക്ക് ഒട്ടും ഉൾകൊള്ളാൻ പറ്റാത്ത ചുറ്റുപ്പാട്. എന്റെ അതേ mind ആണ് എന്റെ @sarathloral  നും but പുള്ളിക്കാരൻ മറ്റുള്ളവരുടെ നന്മ കരുതി മിക്കവാറും silent ആവും.അതിനത്രയ്ക്ക് പഴികളും അദ്ദേഹം കേൾക്കാറുണ്ട്.  But I can't. I always  an owner of reflective mind. So പലപ്പോഴും പല അവസരങ്ങളിലും ഞാനൊരു തന്റേടി ആയിട്ടുണ്ട്. അതിൽ പക്ഷേ എനിക്ക് വിഷമം ഇല്ല. പറയാനുള്ളത് പറഞ്ഞ് കൊണ്ട് തന്റേടിത്തരം ഏറ്റുവാങ്ങുന്നതിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോ?...

സത്യം പറഞ്ഞാൽ ഈ 5.30 പുലർച്ചെ ഇതൊക്കെ എഴുതുന്നത് എന്താണെന്നല്ലേ തെറ്റുകൾ ചെയ്യുന്ന ആളുകൾ ആരായാലും ആ തെറ്റായ വഴിയിലൂടെ അവരെ വീണ്ടും പനപോലെ വളർത്തരുതെന്ന ഉദ്ദേശ്യശുദ്ധിക്കായ് മാത്രം.

 എല്ലാമക്കളെയും ഒരുപോലെ കാണുന്ന രക്ഷിതാക്കൾ അവർ ഈ ലോക ത്തിന്റെ രക്ഷകരാണ്. അവർക്ക് സ്വാർത്ഥ ചിന്താധാരകൾ ഉണ്ടാവില്ല. ലാഭ കണക്കിന്റെ കൂട്ടി കിഴിക്കലുകൾ കാണില്ല.. മറിച്ചാണെങ്കിൽ അത്തരം മൂത്ത തലമുറകളുടെ കീഴിൽ നശിക്കുന്നത് പുതിയ ഒരു തലമുറയാവും. ചില അന്തവിശ്വാസങ്ങളുടെ നിഴലുപറ്റി  ബന്ധങ്ങളെ ശിഥിലമാക്കുന്ന ഒരു കൂട്ടം മനുഷ്യരോട് എന്റെ സമീപനം  വെറും 😏.

വാക്കുകൾ കൊണ്ടുള്ള ചില വൃത്തികെട്ട കുത്തിവെപ്പുകൾ ഉണ്ട് അത് എത്രമാത്രം danger ആണ്. ഉൾകൊള്ളാനാവാത്ത ചിലതൊക്കെ ഉണ്ട് ഈ ലോകത്ത്   അവിടെ സ്വന്തം താൽപര്യ ങ്ങൾക്കായ് മറ്റുള്ളവരെ കുരുതി കൊടുക്കുന്നിടമാണ്...

  Personally എന്നെ ഇതൊന്നും affect ചെയ്യുന്നില്ലെങ്കിലും പറയാതിരിക്കാൻ ആവില്ലെനിക്ക്. ജീവിക്കാൻ കഷ്ടപ്പെടുന്നവർക്ക് പലപ്പോഴും ഒരു മാനം ഉണ്ടാവാറില്ല എന്നതാണ് സത്യം.

"കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുന്‍പേ കണ്ടിട്ടറിയുന്നിതു ചിലര്‍
മനുജാതിയില്‍തന്നെ പലവിധം
മനസ്സിന് വിശേഷമുണ്ടോര്‍ക്കണം.

പലര്‍ക്കുമറിയേണമെന്നിട്ടല്ലോ
പലജാതി പറയുന്നു ശാസ്ത്രങ്ങള്‍
കര്‍മത്തിലധികാരിജനങ്ങള്‍ക്കു
കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം
സാംഖ്യശാസ്ത്രങ്ങള്‍ യോഗങ്ങളെന്നിവ
സംഖ്യയില്ലതു നില്‍ക്കട്ടെ സര്‍വ്വവും.
... Ramya sarath

2021, ജനുവരി 7, വ്യാഴാഴ്‌ച

 എന്റെ അച്ഛമ്മ അവരുടെ മക്കളെ വളർത്തിയ ഗുണം. കുട്ടികാലത്ത് നഷ്ടപ്പെട്ട താണ് എനിക്ക് എന്റെ അച്ഛനും അമ്മയും. ലാഭം നോക്കാതെ കാരണവരുടെ രണ്ട്മക്കളെ ഉള്ളം കൈയ്യിൽ വെച്ച് നോക്കാൻ കാണിച്ച ധൈര്യം. ലക്ഷങ്ങൾ ചിലവിട്ട ആശുപത്രി കേസുകൾ. ഒന്നിനും പക്ഷെ കണക്ക് കരുതിയില്ല . എല്ലാം സ്നേഹം കൊണ്ട് വീട്ടുകയാണ് ഞങ്ങൾ. ഇപ്പോഴും കുടുംബത്തിന്റെ ഭദ്രത അവിടെ യുണ്ട്.

മക്കൾക്ക് നല്ലത് പറഞ്ഞ് കൊടുക്കുന്നത്  എത്രവലിയ കാര്യമാണ്. അതിലൂടെ നന്നാവുന്നത് കുടുംബം മാത്രമല്ല ബന്ധങ്ങൾ കൂടിയാണ്. പണത്തിന് മൂല്യമുണ്ട്. മറ്റുചിലതിന് അതിലേറെ.